സംരംഭകർക്കായി ബോധവത്കരണ ശില്പശാല സംഘടിപ്പിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

FB_IMG_1666805500532

കിളിമാനൂർ :കി.ളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വ്യവസായ സംരംഭകർക്കായി ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന ഊർജിത വ്യവസായവൽക്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് സംരംഭകത്വ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസർ ഗോകുൽ രാജ്. ജി.ആർ മുഖ്യ പ്രഭാഷണം നടത്തി.

 

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 80 പേർ ശില്പശാലയുടെ ഭാഗമായി. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ, സംരംഭകർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്നിവയെപ്പറ്റിയെല്ലാം

ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. സ്വയം തൊഴിൽ സാധ്യതകളെ പറ്റിയും, സംരംഭകത്വ വികസനത്തെപ്പറ്റിയും, വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു.#diotvm

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular