പാറശ്ശാല:ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ ദേശീയ ആയുര്‍വേദ വാരാഘോഷത്തിന് തുടക്കമായി. ഭാരതീയ ചികിത്സാവകുപ്പും പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘എല്ലാ ദിവസവും എല്ലാ വീട്ടിലും ആയുര്‍വേദം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചാരണ സന്ദേശം. പാറശ്ശാല ബ്ലോക്കിനു കീഴിലെ പാറശ്ശാല, തിരുപുറം, കുളത്തൂര്‍ ചെങ്കല്‍ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ ആശുപത്രികൾ എരിച്ചെല്ലൂര്, പൂവാർ എന്‍.എച്ച്.എം.ഡി എന്നിവയുടെ നേതൃത്വത്തിലാണ്പരിപാടി സംഘടിപ്പിക്കുന്നത്.
ദിനാചരണത്തിന്റെ ഭാഗമായി ആശാവര്‍ക്കര്‍മാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്സ്, ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.കൂടാതെ ഔഷധസസ്യങ്ങളും ആയുര്‍വേദ ഫസ്റ്റ് എയ്ഡ് കിറ്റുകളും വിതരണം ചെയ്തു.