തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിൽ കർശന നടപടിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സമരക്കാരോട് ഹൈക്കോടതി. നിയമം കയ്യിലെടുക്കുകയോ ക്രമസമാധാനത്തിന് ഭീഷണിയാവുകയോ ചെയ്യരുത്. കോടതിയുടെ ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണം. റോഡിലെ തടസ്സങ്ങൾ നീക്കിയെ പറ്റൂവെന്നും ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കി. തുറമുഖ നിർമാണപ്രവർത്തനങ്ങൾ പൂർണമായും തടസ്സപ്പെടുത്തുന്നുവെന്ന് അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. വിഷയം കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.