തിരുവനന്തപുരം:മ്യൂസിയത്തിൽ പ്രഭാതസവാരിക്ക് ഇറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. താടിയുള്ള തൊപ്പിവെച്ചയാളെന്ന് യുവതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാചിത്രം പോലീസ് വരച്ചിരിക്കുന്നത്. പ്രതിയെ പിടികൂടുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന ആരോപണങ്ങൾ കനത്ത സാഹചര്യത്തിലാണ് പോലീസ് നീക്കം.പ്രതിക്കെതിരെ ആദ്യം നിസാര വകുപ്പുകളായിരുന്നു പോലീസ് ചുമത്തിയതെന്ന ആക്ഷേപം പരാതിക്കാരി ഉന്നയിച്ചിരുന്നു. കൂടാതെ സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞില്ലെന്നതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. തുടർന്ന് സംഭവം വിവാദമായതോടെ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു