തിരുവനന്തപുരം: ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാര്‍ത്ഥിക്ക് സഹായവുമായി തിരുവനന്തപുരം നഗരസഭ. തിരുവനന്തപുരം രാജാജി നഗർ കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥിയായ റോഷന് പുതിയ ശ്രവണ സഹായി മേയര്‍ ആര്യ രാജേന്ദ്രന് കൈമാറി. കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്പ്പറേഷന് റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയത്. നിരവധി പേരാണ് റോഷനെ സഹായിക്കാൻ വേണ്ടി കോര്‍പ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രന് പറഞ്ഞു.