ജസീറ എയർവേയ്സ് തിരുവനന്തപുരത്തു നിന്ന് സർവീസ് തുടങ്ങി

FB_IMG_1667213099932

 

തിരുവനന്തപുരം: കുവൈറ്റ് – തിരുവനന്തപുരം സെക്ടറിൽ ജസീറ എയർവേയ്സ് സർവീസ് തുടങ്ങി. ഇന്നു പുലർച്ച 2 മണിക്ക് എത്തിയ ആദ്യ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. 124 പേരാണ് ആദ്യ വിമാനത്തിൽ എത്തിയത്. കുവൈറ്റിലേയ്ക്കുള്ള ആദ്യ യാത്രക്കാരായ 151 പേരെ സമ്മാനങ്ങൾ നൽകിയാണ് വിമാനത്താവളത്തിൽ വരവേറ്റത്.

തിരുവനന്തപുരത്തു നിന്ന് തിങ്കൾ ബുധൻ ദിവസങ്ങളിൽ രാവിലെ 2.50 നു പുറപ്പെട്ട് 5.55 ന് കുവൈറ്റിലെത്തും. കുവൈറ്റിൽ നിന്ന് വൈകിട്ട് 6. 25 ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.05 ന് തിരുവനന്തപുരത്തെത്തും. 160 പേർക്കു യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular