തിരുവനന്തപുരം :കളിക്കളം – 2022 ന്റെ ആദ്യ ദിനം ആവേശം നിറഞ്ഞ മത്സരങ്ങൾക്ക് സാക്ഷിയായി. ഹീറ്റ്സ്, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ 32 ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു. കൂടുതൽ സ്കോർ നേടി എം.ആർ.എസ് കണിയാമ്പറ്റ ആദ്യദിനം മുന്നിലുണ്ട്.സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ എം ആർ എസ് ചാലക്കുടിയിലെ അനു എം ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജി എം ആർ എസ് ആശ്രാമത്തിലെ ജോൺ കെ ബി, ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ടി ഡി ഒ ചാലക്കുടിയിലെ നിശ്ചൽ ഐ ജെ, ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപിൽ പ്രതീഷ് കുമാർ, ജൂനിയർ പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ എം ആർ എസ് കണിയാമ്പറ്റയിലെ ഗോപിക കൃഷ്ണൻ, ജൂനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്തിൽ എ വി എൻ സിബിഎസ്ഇ ഞാറനീലിയിലെ ശ്യാം ശങ്കർ, ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജി എം ആർ എസ് കണിയാമ്പറ്റയിലെ അനാമിക എന്നിവരും ഒന്നാം സ്ഥാനം നേടി.
ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പ് വിഭാഗത്തിൽ എം ആർ എസ് കണിയാമ്പറ്റയിലെ ജനിഷ , സീനിയർ പെൺകുട്ടികളുടെ അമ്പെയ്ത്തിൽ എം ആർ എസ് കണിയാമ്പറ്റയിലെ അനുശ്രീ, സീനിയർ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ എം ആർ എസ് മൂന്നാറിലെ സബിൻ സജി,
സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ എം ആർ എസ് കണിയാമ്പറ്റയിലെ ആദിത്യ കെ എം എന്നിവർ ഒന്നാം സ്ഥാനം നേടി.