തിരുവനന്തപുരം :മേയര്‍ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ബിജെപി. വിവിധ വാര്‍ഡുകളില്‍ നിന്ന് മേയര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പറഞ്ഞു.
നാളെ വനിത മോര്‍ച്ചയും മറ്റന്നാള്‍ യുവമോര്‍ച്ചയും കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തും. ഗവര്‍ണര്‍ക്ക് നല്കിയ പരാതിയില്‍ തുടര്‍നടപടിക്ക് ശ്രമിക്കും. സര്‍ക്കാര്‍ അന്വേഷണം ശരിയായ രീതിയിലല്ലെന്നും വി.വി.രാജേഷ് ആരോപിച്ചു.