കാട്ടാക്കട: കാട്ടാക്കട പിആര്‍ വില്യം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്യൂണിനെ സ്കൂള്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.നെല്ലിമൂട് നവ്യാ ഭവനില്‍ നവീന്‍ (24) ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.കഴിഞ്ഞ മൂന്നുവര്‍ഷമായി നവീന്‍ ഈ സ്കൂളില്‍ ജോലി നോക്കി വരികയായിരുന്നു.കുറച്ച് മാസങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്നു നവീന്‍. രണ്ടാഴ്ച മുന്‍പാണ് തിരികെ ജോലിക്ക് പ്രവേശിച്ചത്.നവീന്റെ അച്ഛനും ഇതേ സ്കൂളിലെ ക്ലര്‍ക്ക് ആയിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.