നീറമണ്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ട്യൂഷന്‍ അധ്യാപകന്റെ മര്‍ദ്ദനം

attack

തിരുവനന്തപുരം: നീറമണ്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് ട്യൂഷന്‍ അധ്യാപകന്റെ മര്‍ദ്ദനം. തമലം സ്വദേശിയായ പെണ്‍കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നെന്ന് പറഞ്ഞായിരുന്നു ട്യൂഷന്‍ സെന്ററിലെ അധ്യാപകന്റെ മര്‍ദ്ദനം. വിദ്യാര്‍ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. കരണത്തടിയേറ്റ് ബോധരഹിതയായ പെണ്‍കുട്ടിയെ സഹപാഠികളുടെ മാതാപിതാക്കളും പൊലീസും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി സുഖംപ്രാപിച്ചതിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റി.

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചതിനാണ് അധ്യാപകന്റെ മര്‍ദ്ദനമെന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി വിദ്യാര്‍ഥിനിയെ പഠിപ്പിക്കുന്ന അധ്യാപകനായത് കൊണ്ട് പരാതി നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായിട്ടില്ല. മാതാപിതാക്കളെ കരമന പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു. പരാതി ഉണ്ടോ എന്ന് അറിയാന്‍ വിദ്യാര്‍ഥിനിയുടെ മൊഴിയെടുത്ത് തുടര്‍നടപടികളുമായി മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ് പൊലീസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular