Search
Close this search box.

മയക്കുമരുന്ന് കേസിലെ പ്രതിയുടെ വീട്ടിൽനിന്ന് തോക്കും ബോംബും പിടികൂടി

IMG_20221116_102010_(1200_x_628_pixel)

വെഞ്ഞാറമൂട് : ലഹരിക്കടത്ത് കേസിലെ പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവും നാടൻ തോക്കും നാടൻ ബോംബും ഉൾപ്പെടെയുള്ളവ പിടികൂടി. വെഞ്ഞാറമൂട് കോട്ടുക്കുന്നം ഇടവംപ്പറമ്പ് വൃന്ദാവനത്തിൽ ദിലീപിനെ (43)യാണ് പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്നു കാട്ടുപന്നിയുടെ തല, പെരുമ്പാമ്പിൻ നെയ്യ്, ഒരുകിലോയോളം കഞ്ചാവ്, ഹാഷിഷ് ഓയിൽ, നാടൻ തോക്ക്, ആറ് നാടൻ ബോംബ്, 11 ചാക്ക് റേഷൻ അരി, മൂന്ന് ലക്ഷത്തോളം രൂപ എന്നിവയാണ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ പ്രഭുല്ല (32)യെയും പോലീസ് പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. പ്രഭുല്ലയാണ് വീട്ടിൽ ലഹരിവസ്തുക്കളുടെ ചില്ലറ വിൽപ്പന നടത്തിയിരുന്നത്. വീട്ടിലേക്ക് ആരെയും കടക്കാൻ അനുവദിക്കാതെ കാവലിനായി പത്തോളം നായ്ക്കളെയും വളർത്തിയിരുന്നു.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ അമ്പതോളം കേസുകളുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!