രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

Death-in-Balasore

പോത്തൻകോട് : രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ പാറക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടായിക്കോണം ഒരുവാമൂല വിഷ്ണുഭവനിൽ വിനോദ്-അനിത ദമ്പതിമാരുടെ മകൻ അരുൺ വിനോദ് (26) ആണ് മരിച്ചത്. പോത്തൻകോട് ചിറ്റിക്കര പാറക്കുളത്തിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച അരുണിനെ കാണാനില്ലെന്നുകാട്ടി ബന്ധുക്കൾ പോത്തൻകോട് പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ ആറോടെയാണ് നാട്ടുകാർ പാറക്കുളത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്നു സ്കൂബാ സേനാംഗങ്ങളെത്തി പോത്തൻകോട് പോലീസിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്ത് അരുണിന്റെ മൃതദേഹമാണെന്ന് തിരിച്ചറിയുകയായിരുന്നു. മൃതദേഹം പരിശോധനകൾക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!