തിരുവനന്തപുരം:പേട്ട ആനയറ റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. എംഎൽഎ കടകംപള്ളി സുരേന്ദ്രൻ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി അഞ്ഞൂറോളം കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റുന്നത്. റോഡ് വികസനത്തിനായി എഴുന്നൂറോളം പേരിൽ നിന്നുമാണ് സർക്കാർ ഭൂമി ഏറ്റെടുത്തത്. കിഫ്ബിയിൽ നിന്നും 133 കോടി രൂപ ചെലവഴിച്ചാണ് ഈ മാതൃക റോഡ് വികസനം നടപ്പിലാക്കുന്നത്. എത്രയും വേഗം കെട്ടിടങ്ങൾ പൊളിച്ചു മാറ്റി നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്ന് എംഎൽഎ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
