അരുവിക്കര ചെക്ക്ഡാമിന് സമീപം കുളിക്കാനിറങ്ങിയ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

IMG_20221205_135629_(1200_x_628_pixel)

നെടുമങ്ങാട്: കൂട്ടുകാരോടൊപ്പം   അരുവിക്കര ചെക്ക്ഡാമിന് സമീപം കുളിക്കാനിറങ്ങിയ ഏഴ് അംഗ സംഘത്തിൽ ഒരു വിദ്യാർഥി  മുങ്ങി മരിച്ചു. അരുവിക്കരക്ക് സമീപം കളത്തറ കൽക്കുഴി അജിത ഭവനിൽ അജിത കുമാരിയുടെ ഏകമകൻ എ.എസ്.അക്ഷയ്(19) ആണ് മരിച്ചത്. വട്ടിയൂർക്കാവിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഫോട്ടോഗ്രഫി പഠിക്കുന്ന അക്ഷയും സുഹൃത്തുക്കളും അടങ്ങുന്ന ഏഴംഗ സംഘം ഒരു സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാനായി ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ അരുവിക്കര ഡാമിനു സമീപത്തെ പാർക്കിൽ ഒത്തുചേർന്നു. തുടർന്ന് പഴയ പൊലീസ് സ്റ്റേഷന് അടുത്തുള്ള 110കെ.വി സബ് സ്റ്റേഷനു സമീപത്തെ കരമനയാറ്റിൽ കുളിക്കാൻ ഇറങ്ങുക ആയിരുന്നു.

കുളിക്കുന്നതിനിടെ അക്ഷയ് ഒഴുക്കിൽപെട്ട് കാണാതായി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയെ തുടർന്ന് ഡാമിലെ ഷട്ടറുകൾ തുറന്നിരുന്നതിനാൽ ആറ്റിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. കൂട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി തിരച്ചിൽ നടത്തി എങ്കിലും അക്ഷയെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നി രക്ഷ സേനയും സ്കൂബാ ടീം അംഗങ്ങളും അരുവിക്കര പൊലീസും സ്ഥലത്തെത്തി. 6.30 ഓടെ മൃതദേഹം കണ്ടെടുത്ത് കരയ്ക്ക് എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!