Search
Close this search box.

തിരുവനന്തപുരം ജില്ലാ കേരളോത്സവം:ആവേശം നിറച്ച് ആദ്യ ദിനം

IMG-20221208-WA0101

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവത്തിൽ കായിക പ്രതിഭകളുടെ മിന്നും പ്രകടങ്ങളുമായി ആദ്യ ദിനം. പുരുഷ- വനിതാ വിഭാഗങ്ങളുടെ നീന്തൽ, ബാസ്ക്കറ്റ് ബോൾ, ചെസ്സ്, ഫുട്ബോൾ, കബഡി, വോളിബോൾ, ബാഡ്മിന്റൺ മത്സരങ്ങളാണ് നടന്നത്. വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ട്, മാറനല്ലൂർ കണ്ടല സ്റ്റേഡിയം, പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂൾ മുടവൂർപ്പാറ എന്നിവിടങ്ങളിൽ നടന്ന മത്സരങ്ങൾ മത്സരാർഥികളുടെ പ്രകടനവും കാണികളുടെ പങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ക്രിക്കറ്റ്, അമ്പെയെത്ത്, കളരിപ്പയറ്റ്, തുടങ്ങിയ മത്സരങ്ങൾ നാളെ(ഡിസംബർ 9) നടക്കും.

കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡി. സുരേഷ് കുമാർ ഫ്ലാഗ് ഓഫ്‌ ചെയ്തു. തച്ചോട്ട്കാവ് ജംഗ്ഷൻ മുതൽ മലയിൻകീഴ് വരെ ആവേശ കൂട്ടയോട്ടത്തിൽ എസ്. പി. സി. കേഡറ്റുകൾ, യുവജന ക്ഷേമബോർഡ് പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!