പേയാട് : കരമനയാറ്റിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. വിളപ്പിൽശാല നെടിയവിള ഷിബുകോട്ടേജിൽ ഷിബുരാജ്(38) ആണ് മരിച്ചത്. ഓട്ടോറിക്ഷാഡ്രൈവറാണ്.ഞായറാഴ്ച വൈകീട്ട് പേയാട് പള്ളിമുക്കിനടുത്ത് കാവടിക്കടവിൽ കൂട്ടുകാരോടൊപ്പമെത്തിയതാണ് ഷിബുരാജ്. കടവിൽ കാൽവഴുതിവീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും വട്ടിയൂർക്കാവ് പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ കാട്ടാക്കട ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിൽ ചെങ്കൽച്ചൂളയിലെ സ്കൂബാ ടീം തിരച്ചിൽ നടത്തി. വൈകീട്ട് നാലുമണിയോടെ കടവിനു താഴെ മുളങ്കൂട്ടത്തിനിടയിൽ കുരുങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തി