മാസ്ക് വേണം, ആള്‍ക്കൂട്ടം അമിതമാകരുത്; കോവിഡ് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

IMG_20221221_211547_(1200_x_628_pixel)

ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്‌സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥനങ്ങൾക്ക് മാർ​ഗ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഉത്സവ സീസൺ പരി​ഗണിച്ചാണ് കേന്ദ്രത്തിന്റെ മാർ​ഗ നിർദ്ദേശം. പനി, ​ഗുരുതര ശ്വാസ പ്രശ്നങ്ങൾ എന്നിവയുള്ള രോ​ഗികളെ നിരീക്ഷിക്കണം. രോ​ഗം സ്ഥിരീകരിച്ചാൽ ജനിതക ശ്രേണീകരണം നടത്തണമെന്നും മാർ​ഗ നിർദ്ദേശത്തിൽ പറയുന്നു. കേന്ദ്ര ആരോ​ഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളിലെ ആരോ​ഗ്യ മന്ത്രിമാർ പങ്കെടുത്ത യോ​ഗത്തിലാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊണ്ടത്. പനി, ​ഗുരുതര ശ്വാസ പ്രശ്നങ്ങൾ ഉള്ളവരെ നിരീക്ഷിക്കുന്നതിനൊപ്പം വേണമെങ്കിൽ കോവിഡ് പരിശോധന നടത്താനും നിർദ്ദേശത്തിലുണ്ട്. പരിശോധന, നിരീക്ഷണം, ചികിത്സ എന്നിവയ്ക്ക് പ്രാമുഖ്യം നൽകാനും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular