തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് മേയർക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീർഷാ പാലോട് തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാന് നൽകിയ കേസിൽ വാദം കേട്ടു. ഹൈകോടതി കേസ് തള്ളിയ സാഹചര്യത്തിൽ ഓംബുഡ്സ്മാന് മുന്നിലുള്ള കേസും തള്ളണമെന്ന കോർപറേഷൻ സെക്രട്ടറിയുടെ ആവശ്യം ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ നിരസിച്ചു.ഹൈകോടതി തള്ളിയതുകൊണ്ട് ഓംബുഡ്സ്മാൻ കേസ് തള്ളണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൈകോടതി തള്ളിയ കേസിന് ഓംബുഡ്സ്മാൻ പരിഗണിക്കുന്ന കേസുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
