റെയിൽവേ മേൽപ്പാല നിർമാണം; ചിറയിൻകീഴിൽ ജനുവരി ഒന്ന് മുതൽ ഗതാഗത ക്രമീകരണം

IMG_20221222_230036_(1200_x_628_pixel)

ചിറയിൻകീഴ് : ചിറയിൻകീഴിൽ റെയിൽവേ മേൽപ്പാല നിർമാണത്തോടനുബന്ധിച്ചുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജനുവരി ഒന്നുമുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

ക്രമീകരണം ഇങ്ങനെ :-

വരുന്ന സർവീസ് ബസുകൾ വലിയകട ജങ്ഷനിൽ യാത്രക്കാരെ ഇറക്കാതെ താത്കാലിക ബസ് സ്റ്റാൻഡിൽ ആളെ ഇറക്കണം. ചിറയിൻകീഴിൽനിന്ന്‌ അഴൂർ ഭാഗത്തേക്കു പോകേണ്ട സർവീസ് ബസുകൾക്ക് വലിയകട ജങ്ഷനിൽ സ്‌റ്റോപ്പില്ല.യാത്രക്കാർ താത്കാലിക ബസ് സ്റ്റാൻഡിൽനിന്നു കയറേണ്ടതാണ്.വലിയകടയിൽനിന്ന്‌ ശാർക്കര, പണ്ടകശാല ഭാഗത്തേക്കു പോകേണ്ട ചെറിയ വാഹനങ്ങൾ മഞ്ചാടിമൂട് റെയിൽവേ ഗേറ്റുവഴി കടകം ജങ്ഷൻ വഴി ശാർക്കര ജങ്ഷനിൽ എത്തി ഇടത്തേക്കു തിരിഞ്ഞുപോകണം.

പണ്ടകശാലയിൽനിന്നു ശാർക്കര ക്ഷേത്രം റോഡുവഴി വലിയകടയിലേക്കും അഴൂരേക്കും പോകേണ്ട വാഹനങ്ങൾ ശാർക്കര ജങ്ഷനിൽനിന്ന്‌ ഇടത്തേക്കു തിരിഞ്ഞ് ശാർക്കര റെയിൽവേ ഗേറ്റുവഴി വലിയകടയ്ക്കും അഴൂരേക്കും പോകേണ്ടതാണ്.ശാർക്കര ക്ഷേത്രത്തിനെ ചുറ്റി പണ്ടകശാല ഭാഗത്തേയ്ക്കു പോകേണ്ട സ്‌കൂൾ ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര ഈ റോഡുവഴി താത്‌കാലികമായി നിരോധിക്കും.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!