കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി ബൈക്കിൽ യുവാവിൻ്റെ അഭ്യാസപ്രകടനം

IMG_20221229_222426_(1200_x_628_pixel)

കണിയാപുരം: കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി ബൈക്കിൽ യുവാവിൻ്റെ അഭ്യാസപ്രകടനം. കണിയാപുരം ഡിപ്പോയിലെ വെട്ടുകാട് – ശംഖുമുഖം റൂട്ടിൽ ഓടുന്ന ബസിന് മുന്നിലാണ് KL 01 CV 1554 നമ്പർ ബൈക്കിലെത്തിയ യുവാവ് ബസിനെ കടന്നുപോകാൻ അനുവദിക്കാതെ അഭ്യാസപ്രകടനം നടത്തിയത്. ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു യുവാവിൻ്റെ അഭ്യാസപ്രകടനം.

വെട്ടുകാട് മുതൽ ശംഖുമുഖം വരെ ഇയാൾ ബസിനെ കടന്നുപോകാൻ അനുവദിച്ചില്ല. ബസിന് തൊട്ടുമുന്നിലായി വേഗത വളരെ കുറച്ചായിരുന്നു യുവാവിൻ്റെ അഭ്യാസപ്രകടനം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ യാത്രക്കാർ മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവ് പിന്തിരിഞ്ഞത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular