കോവളത്ത് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ

IMG_20221231_125452_(1200_x_628_pixel)

വിഴിഞ്ഞം: കോവളത്ത് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ. പേട്ട ആനയറ സ്വദേശി ഗംഗ(20),ചിറയിൻകീഴ് സ്വദേശി അൻസർ(29),ബീമാപള്ളി യു.പി സ്കൂളിനു സമീപം ഹാഷിം(27) എന്നിവരെയാണ് കോവളം എസ്.എച്ച്.ഒ ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്.പുതുവർഷ വില്പനയ്ക്കായി കോവളത്ത് മുറിയെടുത്തു താമസിക്കുകയായിരുന്നു പ്രതികളെന്നും പൊലീസ് പറഞ്ഞു.
ഇവരിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച രണ്ടു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular