തിരുവനന്തപുരം: ജില്ലയിലെ ഹോട്ടലുകളിൽ വ്യാപക ഭക്ഷ്യ സുരക്ഷ പരിശോധന .പ്രത്യേക പരിശോധന എന്നനിലയിൽ ആകെ 46 ഭക്ഷണശാലകളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും ലൈസൻസ് ഇല്ലാത്തതുമായ 11 എണ്ണം പൂട്ടി.അട്ടക്കുളങ്ങര ബുഹാരി ഹോട്ടലിനു പുറമേ, മെഡിക്കൽ കോളേജ് കീർത്തി ഹോട്ടൽ, ഇടിച്ചക്കപ്ലാമൂട് ആസാദ് ബി6, കുമാരപുരത്തെ മലബാർ ഫാമിലി റസ്റ്റോറന്റ്, പിരപ്പൻകോടുള്ള പുളിമൂട് ഹോട്ടൽ, എന്റെ കൃഷ്ണ ബേക്കറി, ശ്രീകണേ്ഠശ്വരത്തെ വെട്ടുകാട്ടിൽ ഹോംമീൽസ്, നെയ്യാറ്റിൻകരയിലെ ഹോട്ടൽ ഉഡുപ്പി, പാറശ്ശാലയിലെ ഹോട്ടൽ ദേവ, കടയ്ക്കാവൂരിലെ മീനൂസ് റസ്റ്റോറന്റ്, വെമ്പായത്തെ മാണിക്കൽ റസ്റ്റോറന്റ് എന്നിവയാണ് അടപ്പിച്ചത്.