പാരിപ്പള്ളിയിൽ കാർ അപകടം; നെയ്യാറ്റിൻകര സ്വദേശിനി മരിച്ചു

IMG_20230114_184301_(1200_x_628_pixel)

തിരുവനന്തപുരം: മകളുടെ പരീക്ഷയ്ക്കായി എറണാകുളത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. കൊല്ലം പാരിപ്പള്ളിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നെയ്യാറ്റിൻകര പഴയ ഉച്ചക്കട സ്വദേശിനി ജയലക്ഷ്മി മരിച്ചു. 52 വയസായിരുന്നു. ജയലക്ഷ്മിക്ക് പുറമെ ഭർത്താവും രണ്ട് പെൺമക്കളുമാണ് കാറിലുണ്ടായിരുന്നത്. മക്കളിൽ ഒരാളുടെ പരീക്ഷയ്ക്കായി  കാറിൽ എറണാകുളത്തേക്ക് പോവുകയായിരുന്നു. പാരിപ്പള്ളിയിൽ റോഡിന്റെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular