തിരുവനന്തപുരം: വലയില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍. ബീമാപള്ളിയിൽ കരമടി വലയിൽ കുടുങ്ങിയ തിമിംഗല സ്രാവിനെയാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് കടലിലേക്ക് തിരിച്ചു വിട്ടത്.ഏതാണ്ട് ഒരു മണിക്കൂർ സമയത്തിനുള്ളിൽ നാൽപ്പത്തിയഞ്ചോളം മത്സ്യത്തൊഴിലാളികളുടെ പരിശ്രമ ഫലമായാണ് തിമിംഗല സ്രാവിനെ കടലിലേക്ക് തന്നെ തിരിച്ച് വിടാൻ കഴിഞ്ഞതെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ മത്സ്യത്തൊഴിലാളി പ്രതിനിധിയായ അജിത്ത് ശംഖുമുഖം പറഞ്ഞു.
