കഞ്ചാവുമായി 2 അതിഥിത്തൊഴിലാളികൾ പിടിയിലായി

IMG_20230211_204807_(1200_x_628_pixel)

നെയ്യാറ്റിൻകര  :നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് വിഴിഞ്ഞം ഉച്ചക്കട മുക്കോല പയറ്റുവിള ഭാഗത്ത് നടത്തിയ പരിശോധനയിൽ 2.2 കിലോ കഞ്ചാവുമായി 2 അതിഥിത്തൊഴിലാളികൾ പിടിയിലായി. ജാർഖണ്ഡ് സ്വദേശി പങ്കജ് കുമാർ യാദവ്(26), ബാൽബിർ കുമാർ മണ്ഡൽ(25) എന്നിവരെയാണ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വിൽക്കാനായിരുന്നു ഇവയെന്ന് എക്സൈസ് അധികൃതർ‌ പറഞ്ഞു. 3 മൊബൈൽ ഫോണുകളും കണ്ടെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!