തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക്. ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ബംഗളുരുവിലേക്ക് മാറ്റുന്നത്. കടുത്ത പനിയെയും ശ്വാസതടസത്തെയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യം പൂര്‍ണമായി വീണ്ടെടുത്ത ശേഷമാണ് അദ്ദേഹത്തെ തുടര്‍ചികിത്സയ്ക്കായി ബംഗളരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.ഭാര്യ മറിയാമ്മ, മകന് ചാണ്ടി ഉമ്മന്‍, രണ്ട് പെണ്മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ട്