കടയ്ക്ക് മധ്യവയസ്കൻ തീയിട്ടു, സ്ത്രീയ്ക്ക് പൊള്ളലേറ്റു 

IMG_20230213_170222_(1200_x_628_pixel)

നാവായിക്കുളം: വെള്ളൂർ കോണം മുസ്ലിം പള്ളിക്ക് സമീപത്തെ കടയ്ക്ക് മധ്യവയസ്കൻ തീയിട്ടു. കടയ്ക്കകത്തുണ്ടായിരുന്ന സ്ത്രീക്ക് പൊള്ളലേറ്റു.സഹോദരനും സഹോദരിയും തമ്മിലുള്ള കുടുംബ വഴക്കാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് വിവരം. തമ്പി എന്ന് വിളിക്കുന്ന ഇസ്മായിൽ (60) ആണ് സഹോദരിയുടെ കടയിലേക്ക് പെട്രോൾ ഒഴിച്ച് തീ ഇട്ടത്.

ഈ സമയം കടയിൽ ഉണ്ടായിരുന്ന സഹോദരിയുടെ മകൾ ജാസ്മി(37)ന് ഗുരുതരമായി പൊള്ളലേറ്റു. തീയിട്ട ശേഷം ഇസ്മായിൽ കയ്യിൽ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പറയപ്പെടുന്നു. രണ്ടുപേരെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!