തിരുവനന്തപുരം: തിരുവല്ലത്ത് കോളേജ് ബസിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.ഇന്ന് രാവിലെയാണ് സംഭവം.സ്കൂട്ടര്‍ യാത്രക്കാരനായ പാച്ചല്ലൂര്‍ സ്വദേശി മുഹമ്മദ് തസ്ളിയാണ് മരിച്ചത്.
മുഹമ്മദ് പഠിക്കുന്ന കോവളത്തിന് അടുത്തുള്ള എസിഇ എന്‍ജിനീയറിങ് കോളേജ് ബസിന്റെ അടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. എസിഇ എന്‍ജിനീയറിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മുഹമ്മദ്.
സ്കൂട്ടറിന്റെ പിന്‍സീറ്റിലിരുന്ന തന്‍സില്‍ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിനും പരിക്കേറ്റു.