നെടുമങ്ങാട്: നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 14 (ചൊവ്വാഴ്ച) നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.