തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ നഴ്സിംഗ് അസിസ്റ്ററ്റിനെ ചവിട്ടിയതായി പരാതി. ഓർത്തോ ഡോക്ടർ ഡോ. പ്രമോദിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ ജീവനക്കാർ സൂപ്രണ്ട് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഓപ്പറേഷൻ തിയറ്ററിൽ വച്ച് ചവിട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. വനിത ജീവനക്കാരിയെയാണ് ഓർത്തോ ഡോക്ടർ ചവിട്ടിയത്.