നെടുമങ്ങാട്: നെടുമങ്ങാട് മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങൾക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്.
ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എ.എസ്.ഷീജയുടെ ശബ്ദസന്ദേശം പുറത്ത്. ഞായറാഴ്ച വൈകിട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നത്.
ഈ ചടങ്ങിൽ എല്ലാ കുടുംബശ്രീ അംഗങ്ങളും പങ്കെടുക്കണമെന്നു നിർദേശിച്ചു കൊണ്ട് വാട്സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്