ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് കത്തിനശിച്ചു

IMG_20230314_131157_(1200_x_628_pixel)

ചിറയിൻകീഴ്: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപ്പിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. രാവിലെ 11.30ഓടെയാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല.

ചിറയിൻകീഴ് കാറ്റാടിമുക്കിലാണ് ബസിന് തീപിടിച്ചത്. ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്ന ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് തീപ്പിടിച്ചത്.

തീപടരുന്നത് നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയതോടെ ബസ് നിർത്തി യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. ഇതിന് ശേഷം തീ ബസിലാകെ പടർന്നു. ആറ്റിങ്ങലിൽ നിന്നും വർക്കല നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular