തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം 27 മുതൽ ഏപ്രിൽ 5 വരെ നടക്കും. 27ന് രാവിലെ 8.25നും 9.21നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ഉത്സവത്തിന് കൊടിയേറും.
ഏപ്രിൽ 3ന് വലിയ കാണിക്കയും 4ന് പള്ളിവേട്ടയും നടക്കും. 5ന് ശംഖുംമുഖം കടപ്പുറത്ത് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. സുരക്ഷാകാരണങ്ങളാൽ ആറാട്ട് ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തർക്ക് ക്ഷേത്രത്തിൽ നിന്ന് പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടുണ്ട്.
കൊടിയേറ്റിനുള്ള കൊടിക്കയർ പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ജോയിന്റ് സൂപ്രണ്ട് എസ്.സജീവിൽ നിന്ന് ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ ഏറ്റുവാങ്ങി.