വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളി ഫ്ലാറ്റിൽ നിന്നും വീണ നിലയിൽ; ചികിത്സക്കിടെ മരണം

IMG_20230323_121137_(1200_x_628_pixel)

വിഴിഞ്ഞം: താമസിക്കുന്ന ഫ്ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകൻ നവാസ് ഖാൻ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയാണ് നവാസിനെ ഫ്ലാറ്റിന് താഴെ വീണ നലയില്‍ കണ്ടത്.

പുലര്‍ച്ചെ 2.30 ഓടെയാണ് നവാസ് കടലില്‍ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഫ്ലാറ്റിലേക്ക് പോയ നവാസിനെ രാവിലെ നാട്ടുകാരാണ് ആദ്യം താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!