സമ്പൂർണ്ണ ഡിജിറ്റലായി ബെവ്കൊ; ഇ- ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി

IMG-20230419-WA0047

കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ്റെ ഇ-ഓഫീസ്, തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ബീവറേജസ് കോർപ്പറേഷന്റെ വളർച്ചയുടെയും പുരോഗതിയുടെയും ചരിത്രത്തിൽ വിപ്ലവകരമായ ചുവടുവെപ്പാണ് ഈ ഓഫീസ് എന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ജോലി അനായാസമാക്കാൻ ഇ -ഓഫീസ് സഹായകരമാകും. ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഇ- ഓഫീസ് സംവിധാനം പ്രാവർത്തികമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ എസ് ബി സി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത, ഇ- ഓഫീസ് സൊല്യൂഷൻ നോഡൽ ഓഫീസർ ജാനു മോഹൻ, ബീവറേജസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular