സംസ്ഥാനത്ത് വീണ്ടും ആശങ്കയായി ഷിഗെല്ല

IMG_20260424_185313_(1200_x_628_pixel)

തിരുവനന്തപുരം:സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല. ഇന്നലെ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഷിഗെല്ല സ്ഥിരീകരിച്ചത് 8 പേര്‍ക്കാണ്. ഈ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതം രോഗം കണ്ടെത്തുകയായിരുന്നു.

അതേസമയം രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച വയനാട്ടില്‍ ഇന്ന് ഉന്നതതലയോഗം ചേരും. രാവിലെ മന്ത്രി ടി സിദ്ദിഖിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. വൈകിട്ട് ആരോഗ്യമന്ത്രി കെ മുരളീധരനും ജില്ലയിലെത്തും.

 

നാലര വയസുള്ള ആണ്‍കുട്ടിയ്ക്കും അഞ്ച് വയസുള്ള പെണ്‍കുട്ടിയ്ക്കുമാണ് വയനാട്ടിൽ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ അറുപത് പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ 339 വിദ്യാര്‍ഥികളുടെ വീടുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. അതേസമയം ഈ വര്‍ഷം ഇതുവരെ 93 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!