തിരുവനന്തപുരം: വെള്ളറട കാരക്കോണം മുര്യതോട്ടം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ മോഷണശ്രമത്തിനിടയിൽ പ്രതി പിടിയിൽ. ഇന്ന് പുലര്‍ച്ചെയാണ് മോഷണശ്രമം നടന്നത്. ക്ഷേത്രം കുത്തിത്തുറന്ന് മോഷണം നടത്തുന്നതിനിടയില്‍ നാട്ടുകാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പതിവില്ലാതെ ക്ഷേത്രത്തില്‍ നിന്ന് ശബ്ദം കേട്ട അയല്‍വാസി നാട്ടുകാരെയും ക്ഷേത്രഭാരവാഹികളെയും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഒരുകൂട്ടം ആളുകള്‍ ക്ഷേത്രത്തിലെത്തി നോക്കിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.