Search
Close this search box.

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മയ്ക്ക് ​ഗുരുതരമായി പൊള്ളലേറ്റു

IMG-20230517-WA0054

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജാ സത്യ (59)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസ്സം രാവിലെയാണ് സംഭവം. ഈ സമയം വീട്ടിൽ ​ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്.

വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജക്ക് ​എൽപിജി ​ഗ്യാസ് ലീക്കായ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകുവശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകകായിരുന്നു. വീട്ടിലെ ഡബിൾ ഡോർ ഫ്രിഡ്സ് പൂർണമായും പൊട്ടിത്തകർന്ന് കത്തിയ നിലയിലായിരുന്നു. ഉടൻ തന്നെ ആറ്റിങ്ങൽ അ​ഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അ​ഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. പരിക്കേറ്റ ​ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇവർക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം ​ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടാകുകയോ, ​ഗ്യാസ് ലീക്കായതിന്റെ സൂചനകൾ കാണുന്നില്ലായെന്നും അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ പറയുന്നു. ഫ്രിഡ്ജിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!