Search
Close this search box.

മദ്യപിച്ച് ആശുപത്രിയിൽ ബഹളംവെച്ചു: യുവാവ് അറസ്റ്റിൽ

images (8)

തിരുവനന്തപുരം : മദ്യപിച്ച് ആശുപത്രിയിൽ ബഹളംവെച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ശാസ്താംകോട്ട സ്വദേശി മനുപ്രസാദി(23)നെയാണ് ബുധനാഴ്ച മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി പുലയനാർകോട്ട ആശുപത്രിയിലായിരുന്നു സംഭവം.

മനുപ്രസാദിന്റെ അച്ഛൻ പ്രസാദ് ഇവിടെ ചികിത്സയിലാണ്. അച്ഛനു കൂട്ടിരിക്കാനെത്തിയ മനുപ്രസാദ് രാത്രിയോടെ മദ്യപിച്ചെത്തിയത് സുരക്ഷാ ജീവനക്കാരൻ ചോദ്യംചെയ്തു. തുടർന്ന് ഇയാൾ സുരക്ഷാജീവനക്കാരനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ജീവനക്കാർ വിവരം അറിയിച്ചതോടെ പോലീസെത്തി മനുപ്രസാദിനെ കസ്റ്റഡിയിലെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!