കൊയിലാണ്ടി : ദമ്പതികൾ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാർ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
അശോക് കുമാർ തിരുവനന്തപുരം വിജിലൻസ് ഓഫിസിലെ ടൈപ്പിസ്റ്റും അനു രാജ് പൊലീസ് ഇന്റലിജൻസ് വിങ്ങിൽ ട്രെയിനിയുമാണ്.
ഏറെ നാളായി അനു രാജിന്റെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ബന്ധുക്കളാണ് വെള്ളിയാഴ്ച രാവിലെയോടെ ഇവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പൂക്കാട് വീട്ടുവളപ്പിൽ സംസ്കരിച്ചു.