Search
Close this search box.

മകളുടെ വിവാഹ തലേന്ന് അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

IMG_20230628_100726_(1200_x_628_pixel)

കല്ലമ്പലം: കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു.കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.

വടശ്ശേരിക്കോണം വലിയവിളാകത്ത് ശ്രീലക്ഷ്മിയിൽ രാജു (62) ആണ് മരണപ്പെട്ടത്.
ഇന്ന് വർക്കല ശിവഗിരിയിൽ മകളുടെ കല്യാണം നടക്കാനിരിക്കെയായിരുന്നു ദാരുണമായ സംഭവം.

വിവാഹത്തിന്റെ റിസപ്ഷൻ ഒക്കെ കഴിഞ്ഞ് രാത്രി ഏകദേശം 12 മണിയോടെ അയൽവാസിയായ ജിഷ്ണുവും സുഹൃത്തുക്കളും രാജന്റെ വീട്ടിനു മുന്നിലെത്തി ബഹളം ഉണ്ടാക്കുകയും അത് ചോദ്യം ചെയ്ത രാജനെ വീട്ടിലുണ്ടായിരുന്ന മൺവെട്ടി കൈകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് അവിടെ നിന്നും രക്ഷപ്പെട്ട പ്രതികളെ കല്ലമ്പലം പോലീസ് വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്തു. ജിഷ്ണു, ജിജിൻ,മനു,ശ്യാം എന്നിവരാണ് പ്രതികൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!