Search
Close this search box.

ശ്രീകാര്യത്ത് മരം കടപുഴകിവീണ് ട്രഷറി ഓഫീസർക്ക് ഗുരുതര പരിക്ക്

IMG_20230628_102632

തിരുവനന്തപുരം: ശ്രീകാര്യത്ത് മരം കടപുഴകിവീണ് ട്രഷറി ഓഫീസർക്ക് ഗുരുതര പരിക്ക്. ട്രഷറി ഉദ്യോഗസ്ഥൻ താഹിറിന്റെ ദേഹത്തേക്ക് മരം പതിക്കുകയായിരുന്നു. ഇലകളും ചില്ലകളും വെട്ടിയ മരമാണ് വീണത്. ട്രഷറി ഉദ്യോഗസ്ഥർക്കൊപ്പം കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം.താഹിറിന്റെ തലയോട്ടി, നട്ടെല്ല്, തുടയെല്ല് തുടങ്ങിയവയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

മഴയായതിനാൽ കുടനിവർത്തി പുറത്തിറങ്ങിയപ്പോൾ പൊടുന്നനെ മരം ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ സഹപ്രവർത്തകർ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നിലഗുരുതരമായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!