തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയ്ക്കുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികൾ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകി.
ജൂൺ 26ന് ആണ് വിവിധ ബാച്ചുകളിലെ വിദ്യാർത്ഥിനികൾ ഒപ്പിട്ട കത്ത് പ്രിൻസിപ്പലിന് ലഭിച്ചത്.2018, 2021, 2022 ബാച്ചിലെ 7 വിദ്യാർഥിനികൾ ഒപ്പിട്ടതായാണ് വിവരം.
ഇത്തരത്തിൽ ഒരു ആവശ്യം വിദ്യാർത്ഥിനികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്നും ഇക്കാര്യം ചർച്ച ചെയ്യാം എന്ന് വിദ്യാർഥികളെ അറിയിച്ചതായും ആണ് ഡോ. ലിനറ്റ് ജെ. മോറിസ് പറയുന്നത്.