തിരുവനന്തപുരം – മാലദ്വീപ് സർവീസുകളുടെ എണ്ണം കൂട്ടി മാൽഡിവിയൻ എയർലൈൻസ്

IMG_20230628_213403_(1200_x_628_pixel)

തിരുവനന്തപുരം: മാലദ്വീപിലേക്ക് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകളുടെ എണ്ണം കൂട്ടി മാൽഡിവിയൻ എയർലൈൻസ്. മാലെയിലേക്ക് ആഴ്ചയിൽ 4 സർവീസുകളുണ്ടായിരുന്നത് 7 എണ്ണമായാണ് വർധിപ്പിച്ചത്.

മാലദ്വീപിലേക്കും കേരളത്തിലേക്കുമുള്ള യാത്രക്കാരുടെ എണ്ണം കൂടിയത് പരിഗണിച്ചാണ് സർവീസുകളിലെ വർധന.ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പുതിയ സർവീസുകൾ.

152 സീറ്റുകളുള്ള എ 320 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. കേരളത്തിലെ മെഡിക്കൽ ടൂറിസം ഉൾപ്പെടെയുള്ളവയ്ക്കു സർവീസ് പ്രയോജനപ്പെടും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular