ഈദ്ഗാഹ് സമയത്ത് മൈക്ക് ഓഫാക്കി; പഴവങ്ങാടി ക്ഷേത്രത്തിലെത്തി നന്ദി പറഞ്ഞ് ചാല ജുമാമസ്ജിദ് ഭാരവാഹികൾ

IMG_20230702_214709_(1200_x_628_pixel)

തിരുവനന്തപുരം: ബലിപെരുന്നാൾ ദിനത്തിലെ ഈദ്ഗാഹിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി സഹകരിച്ച പഴവങ്ങാടി ഗണപതി ക്ഷേത്രം അധികൃതരെ നന്ദി അറിയിച്ച് ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. പെരുന്നാൾ നമസ്‌കാര സമയം ഉച്ച ഭാഷിണിയുടെ ശബ്ദം കുറച്ച് ഈദ് ഗാഹിന് സൗകര്യമൊരുക്കിയതിന്റെ നന്ദി സൂചകമായാണ് ഇവരെത്തിയത്.

ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷക്കൂർ മൗലവിയെയും മറ്റു ഭാരവാഹികളെയും ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ക്ഷേത്ര അധികൃതർക്ക് ‘മാനവികതയുടെ പ്രവാചകൻ’ എന്ന പുസ്തകം ഉപഹാരമായി നൽകിയാണ് മസ്ജിദ് ഭാരവാഹികൾ മടങ്ങിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular