കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; കണ്ടക്ടര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനെ ആലുവ പൊലീസാണ് പിടികൂടിയത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് യാത്ര തിരിച്ച ബസില്‍

കഴക്കൂട്ടത്ത് നിന്ന് ആലുവയിലേക്ക് ടിക്കറ്റെടുത്ത വീട്ടമ്മയെ കണ്ടക്ടറുടെ സമീപത്തെ സീറ്റില്‍ വിളിച്ചിരുത്തിയ ശേഷമായിരുന്നു അതിക്രമം. ആദ്യമിരുന്ന സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തതാണെന്ന് പറഞ്ഞാണ് വീട്ടമ്മയെ മാറ്റിയിരുത്തിയത്.

ജസ്റ്റിന്‍ കയറിപിടിച്ചതോടെ വീട്ടമ്മ എതിര്‍ത്തു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. ബസ് ആലുവ ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന് പിന്നാലെ പൊലീസ് കണ്ടക്ടര്‍ ജസ്റ്റിനെ കസ്റ്റഡിയിലെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!