നാലംഗ കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു

IMG_20230714_092107_(1200_x_628_pixel)

തിരുവനന്തപുരം:   ഒരു കുടുംബത്തിലെ നാലു പേർ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ടു പേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം.

പുല്ലാനിമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവർ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. രാവിലെ മകൻ വീട്ടിൽ നിന്ന് പുറത്തുവന്ന മകൻ മുതിർന്ന ഒരു സ്ത്രീയോട് വിഷം കഴിച്ചെന്ന കാര്യം വെളിപ്പെടുത്തുകയായിരുന്നു.

പിന്നീട് പൊലീസിനെ ബന്ധപ്പെട്ടു. തുടർന്നാണ് രക്ഷാപ്രവർത്തനം നടന്നത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!