കാട്ടാക്കട:വീട്ടിനടുത്ത് കെട്ടിയിരുന്ന പോത്തിനെ കടത്തിക്കൊണ്ടുപോയ മുതിയാവിള തെങ്ങുവിള പുത്തൻവീട്ടിൽ അജിത്തി(37) നെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തു.
കൈതക്കോണം മുഹമ്മദ് നിയാസിന്റെ പോത്തിനെയാണ് മോഷ്ടിച്ചത്.ചൊവ്വാഴ്ച വീടിനടുത്തുള്ള പുരയിടത്തിൽ വിട്ടിരുന്ന പോത്തിനെ വൈകിട്ടോടെ കാണാതായതിനെ തുടർന്ന് മുഹമ്മദ് നിയാസ് കാട്ടാക്കട പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിനിടെ ഓട്ടോയിൽ പോത്തിനെ കൊണ്ടുപോകുന്നത് രാത്രി പട്രോളിംനിടെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യം ചെയ്തപ്പോൾ മറുപടിയിൽ പന്തികേട് മനസിലാക്കിയ പൊലീസ് ഓട്ടോ ഉൾപ്പെടെ സ്റ്റേഷനിൽ എത്തിച്ചു.ചോദ്യം ചെയ്യലിൽ പോത്തിനെ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിച്ചു.പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു