വർക്കല: ലീനാമണി കൊലക്കേസിൽ ഒളിവിലായിരുന്ന മൂന്നാം പ്രതി അയിരൂർ കളത്തറ സെയ്‌ദാലി ഹൗസിൽ മുഹ്‌സിൻ (52) കീഴടങ്ങി. മുഹ്‌സിൻ അയിരൂർ സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
ഇതോടെ കേസിലെ എല്ലാ പ്രതികളും പൊലീസ് പിടിയിലായി. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്രതി അയിരൂർ എസ്.എൻ വില്ലയിൽ അബ്ദുൾ അഹദ് (41) , നാലാം പ്രതിയും അഹദിന്റെ ഭാര്യയുമായ ഇടവ പുന്നകുളം അറാഫത്ത് മൻസിലിൽ റഹീന (32) എന്നിവരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു.
