പോത്തൻകോട് കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

IMG_20230917_202810_(1200_x_628_pixel)

പോത്തൻകോട്: കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ.

വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാർ (51)നാണ് പരുക്കേറ്റത്. വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

ബസിൽ കയറ്റിയില്ല എന്നാരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നു. പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ച് 3.30നാണ് സംഭവമുണ്ടായത്.

ശശികുമാറിനെ ആക്രമിച്ചതിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരാണ് പിടിയിലായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!